Translate

Wednesday, April 9, 2014

കാട് കത്തിക്കുന്നവര്‍, നാട് മുടിക്കുന്നവര്‍, കാട്ടുകള്ളന്‍മാര്‍


കാടൊക്കെ കത്തിച്ചുകളഞ്ഞ് അവിടെയൊക്കെ ജനവാസ മേഖലയാക്കാനുള്ള മുന്നറിയിപ്പുണ്ട്. പള്ളിക്കാരും പട്ടക്കാരും പാറമടക്കാരും റിസോര്‍ട്ടുകാരും കോളേജ് ആശുപത്രിക്കച്ചവടക്കാരും  സഹ്യപര്‍വ്വതത്തിനെ സംരക്ഷിക്കുന്നതിന് എതിര് നില്‍ക്കുന്നവരുമെല്ലാം ഇപ്പോള്‍ തീപ്പന്തവുമായി കാട്ടിലേക്കിറങ്ങിയിരിക്കുകയാണ്.

wayanad-fire
line
 ബാബു ഭരദ്വാജ്
line
Babu-bharadwaj-Edito-Real”പുര കത്തുമ്പോള്‍ വാഴ വെട്ടുന്നവര്‍” ഒരു പഴഞ്ചൊല്‍ കഥയാണ്. വാഴ വെട്ടാന്‍ തക്കം കാത്തിരിക്കുന്നവര്‍ക്ക്  പുര കത്തുന്നത് ആവേശകരമായിരിക്കും. എന്നാല്‍ വാഴ വെട്ടാന്‍ വേണ്ടി പുരകത്തിക്കുന്നവര്‍ സഹ്യപര്‍വ്വതത്തില്‍ ഉണ്ടെന്നറിയുന്നത് ഇപ്പോഴാണ്.
പുര കത്തുമ്പോള്‍ വാഴ വെട്ടുന്നതിന് ഒരു ന്യായം പറയാറുണ്ട്. തീ അണയ്ക്കാനാണല്ലോ വാഴ വെട്ടിയത് എന്ന്. ഇപ്പോള്‍ പുര കത്തിക്കലിനും വാഴ വെട്ടലിനും അത്തരം ന്യായങ്ങള്‍ ഒന്നും പറയാനില്ല.
വെട്ടിത്തീര്‍ക്കാനും കത്തിച്ചുകളയാനും കഴിയാതിരുന്ന കാടൊക്കെ ഒന്നിച്ച് കത്തിച്ചുകളയണം. അത്രമാത്രം. പിന്നെ പരിസിഥിതി വാദികളും സര്‍ക്കാരും മനുഷ്യസ്‌നേഹികളും ”കാട് കാട്” എന്ന് പറഞ്ഞ് വിലപിക്കുകയില്ലല്ലോ.
സഹ്യപര്‍വ്വതത്തിലെ പാറയും മണലും മരവും ഒക്കെ യഥേഷ്ടം കൊള്ളയടിക്കാമല്ലോ? ഒടുക്കം സഹ്യപര്‍വ്വതം വെട്ടിനിരത്താമല്ലോ. ഇപ്പോള്‍ത്തന്നെ പരിസ്ഥിതി ലോലപ്രദേശം റിപ്പോര്‍ട്ടെഴുതി ചുരുക്കിച്ചുരുക്കി ഇല്ലാതാക്കിക്കഴിഞ്ഞു.
അവിടുത്തെ കാടും മരങ്ങളും മൃഗങ്ങളും എല്ലാത്തരം ജീവജാലങ്ങളും ഉറവകളും മണ്ണും മഴയും തണുപ്പുമൊക്കെ ഇല്ലെന്നുള്ള രേഖ ഉണ്ടാക്കിക്കഴിഞ്ഞു. അങ്ങിനെ രേഖയില്‍ ഇല്ലാതാക്കിക്കഴിഞ്ഞ ഒന്നിനെ ഹരിച്ചും ഗുണിച്ചും ഇല്ലാതാക്കാനാണ് ഈ കാട് കാണിക്കല്‍.
ആരെങ്കിലും കാടെന്നുപറഞ്ഞാല്‍ അവിടെയൊന്നും കാടില്ലല്ലോ എന്ന് പറയുന്ന അവസ്ഥ ഉണ്ടാക്കണം, അതാണ് ഈ ”തീപ്പെടലി”ന്റെ കാര്യവും കാരണവും. ”തീപ്പെടല്‍” എന്ന വാക്കിന്റെ അര്‍ത്ഥം ”മരണം’ എന്നാണ്. കൊച്ചിരാജാക്കന്‍മാരുടെ മരണത്തെ ”തീപ്പെട്ടു” എന്നാണ് പറയാറ്. അത്തരം ഒരു തീപ്പെടലാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.
കേരളത്തിന്റെ ഹരിത മേല്‍ക്കൂരയാണിപ്പോള്‍ കത്തിക്കൊണ്ടിരിക്കുന്നത്. തണുപ്പും തണലും മാത്രമല്ല നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. കേരളത്തിന്റെ സവിശേഷമായ ആവാസവ്യവസ്ഥ തന്നെയാണ് ഇല്ലാതായിക്കൊണ്ടിരിക്കുന്നത്.
വേനല്‍ക്കാലത്ത് ചിലപ്പോഴൊക്കെ സംഭവിക്കാറുള്ള സാധാരണ കാട്ടുതീ അല്ലയിത്. ഉല്ലാസ സഞ്ചാരികള്‍ അറിഞ്ഞും അറിയാതെയും ഉണ്ടാക്കുന്ന കാട്ടുതീയും അല്ല. അത് ‘തീ കൊണ്ട് കളിക്ക’ലാണ്. ഇത് തീക്കളിയാണ്. രണ്ടും തമ്മില്‍ വ്യത്യാസം ഉണ്ട്. കരുതിക്കൂട്ടി കാടുകള്‍ കത്തിച്ച് കൊണ്ടിരിക്കുകയാണ്.
ആര്‍ക്കാണ് കാട്ടുതീ കണ്ട് രസിക്കാനിത്ര താല്‍പ്പര്യം. തീയില്‍ പരന്നുകൊണ്ടിരിക്കുന്ന കസ്തൂരിമണം  ആരാണിതൊക്കെ ചെയ്തുകൊണ്ടിരിക്കുന്നത് എന്നതിന്റെ ശരിയുത്തരമാണ്. പുതിയ കരട് വിജ്ഞാപനവുമായി ഇതിന് ബന്ധമുണ്ട്. പരിസ്ഥിതി ലോലപ്രദേശങ്ങളെ പുനര്‍ നിര്‍ണ്ണയം ചെയ്യുമെന്ന ഒത്തുതീര്‍പ്പുവ്യവസ്ഥയില്‍  സന്ദേശമുണ്ട്.
line

‘പ്രകൃതിയെ മെരുക്കി’ എന്ന് പറയുന്നതില്‍ തന്നെ എന്തൊരഹങ്കരമാണുള്ളത്. അങ്ങിനെ മെരുക്കി ചൊല്‍പ്പടിയ്ക്കാക്കാന്‍ കഴിയുന്ന ഒന്നാണോ ഈ പ്രകൃതി. ഈ കാറ്റും മഴയും കടലും ആകാശവുമൊക്കെ മെരുക്കി കൂട്ടില്‍ക്കിടക്കുന്ന ഒന്നാണോ? ജീവികള്‍ക്കൊക്കെയും ജീവധാരമായിട്ടുള്ള ഒന്നാണത്.

line
wayanad-fire.480കാടൊക്കെ കത്തിച്ചുകളഞ്ഞ് അവിടെയൊക്കെ ജനവാസ മേഖലയാക്കാനുള്ള മുന്നറിയിപ്പുണ്ട്. പള്ളിക്കാരും പട്ടക്കാരും പാറമടക്കാരും റിസോര്‍ട്ടുകാരും കോളേജ് ആശുപത്രിക്കച്ചവടക്കാരും  സഹ്യപര്‍വ്വതത്തിനെ സംരക്ഷിക്കുന്നതിന് എതിര് നില്‍ക്കുന്നവരുമെല്ലാം ഇപ്പോള്‍ തീപ്പന്തവുമായി കാട്ടിലേക്കിറങ്ങിയിരിക്കുകയാണ്.
ഇവരുടെ കൂടെ കേരളത്തിലെ ഇടതും വലതുമായ സംഘടിത രാഷ്ട്രീയ പ്രസ്ഥാനങ്ങളൊക്കെയുണ്ട്. സഹ്യപര്‍വ്വതം കേരളത്തിലെ പല രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഇല്ലാതാക്കിക്കഴിഞ്ഞു. അവരെല്ലാം ഇന്ന് പള്ളിമേടകളിലെ കുമ്പസാരക്കൂടുകളില്‍ തലകുനിച്ച് നില്‍ക്കുകയാണ്.
പലര്‍ക്കും ഇപ്പോള്‍ നികൃഷ്ടന്‍മാരെന്ന് തോന്നിയ ആ മേധാവികള്‍ ഉത്കൃഷ്ടരായിക്കഴിഞ്ഞു. ചിലരൊക്കെ ”നികൃഷ്ടന്‍” എന്ന വാക്കുതന്നെ നിഘണ്ടുവില്‍ നിന്ന മായ്ച്ചുകഴിഞ്ഞു. ചുരുക്കത്തില്‍ കാട് തീയിടുന്ന കാര്യത്തില്‍ മലനിരകളില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഇല്ലാതായിക്കഴിഞ്ഞു.
തിരഞ്ഞെടുപ്പ് തിരക്കിനിടയില്‍ ഈ തീയ്യിടല്‍ കാണാതെപോവുമെന്നും ശ്രദ്ധിക്കപ്പെടാതെ പോവുമെന്നുമാണവര്‍ കരുതുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് കള്ളന്‍മാര്‍ക്കും കൊള്ളക്കാര്‍ക്കും പിടിച്ചുപറിക്കാര്‍ക്കും അഹിതമായതൊന്നും പറയരുതെന്നാണ് പുതിയ കാലത്തെ ”പുതിയ നിയമം”.
പലര്‍ക്കും ഇപ്പോള്‍ നികൃഷ്ടന്‍മാരെന്ന് തോന്നിയ ആ മേധാവികള്‍ ഉത്കൃഷ്ടരായിക്കഴിഞ്ഞു. ചിലരൊക്കെ ”നികൃഷ്ടന്‍” എന്ന വാക്കുതന്നെ നിഘണ്ടുവില്‍ നിന്ന മായ്ച്ചുകഴിഞ്ഞു.
തിരഞ്ഞെടുപ്പ് കഴിയുമ്പോഴേക്കും കാടില്ലാത്ത മൊട്ടക്കുന്നായി സഹ്യപര്‍വ്വതനിര മാറണം. പിന്നെ കുന്നിടിച്ച് നിരത്താം. ഈ മണ്ണെല്ലാം ഇട്ടുനിരത്താന്‍ വേണ്ടത്ര തണ്ണീര്‍ത്തടങ്ങളും കുളങ്ങളും ചിറകളും നമ്മുടെ തീരദേശത്തും ഇടനാടുകളിലും ഇനിയും അവശേഷിക്കുന്നുണ്ട്. എത്ര മണ്ണിട്ടാലും നികത്താന്‍ കഴിയാത്തത്ര പറമ്പില്‍ കായലുകള്‍ ഉണ്ട്.
കായലുകള്‍ കുറെയൊക്കെ ഇതിനകം നികത്തിക്കഴിഞ്ഞും ബാക്കി നികത്താനുള്ള ‘ജന്‍മാവകാശം’ ഭൂമാഫിയകള്‍ക്കും റിസോര്‍ട്ട് മാഫിയകള്‍ക്കും കൊടുത്തുകഴിഞ്ഞു. കണ്ണൂരിലെ തണ്ണീര്‍ത്തടങ്ങളൊക്കെ തിരഞ്ഞെടുപ്പിന്റെ മണ്ണിട്ട് നിരത്തിക്കൊണ്ടിരിക്കുകയാണെന്നാണ് വാര്‍ത്ത.
കണ്ണൂരിലെ ഇടതും വലതും വിപ്ലവകാരികള്‍ ഒക്കെ ഇതിനൊപ്പമാണെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. തിരഞ്ഞെടുപ്പ് തിരക്കിനിടയില്‍ ഉദ്യോഗസ്ഥര്‍ക്ക് ഇക്കാര്യം ശ്രദ്ധിക്കാന്‍ സമയം കിട്ടുന്നില്ലത്രേ. ‘ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തെ’ ഇങ്ങനെ കണ്ണടച്ചാലല്ലേ രക്ഷിക്കാന്‍ പറ്റൂ.
അവരിത്ര തിരക്കിട്ട് തണ്ണീര്‍ത്തടങ്ങള്‍ നികത്തേണ്ട കാര്യമില്ലെന്നാണ് ഞങ്ങള്‍ക്ക് അവരോട് പറയാനുള്ളത്. സഹ്യപര്‍വ്വതത്തിലെ കാടൊക്കെ കത്തിത്തീരുമ്പോള്‍ തീരദേശത്തെയും ഇടനാടുകളിലെയും തണ്ണീര്‍ത്തടങ്ങളും വറ്റിത്തീരും. പുഴകളും തോടുകളുമൊക്കെ വറ്റിവരളും. പിന്നെ മണ്ണിട്ട് നികത്തേണ്ടി വരില്ല.wayanad-fire.-280
കാടില്ലാതെയാവുമ്പോള്‍ മലകള്‍ വെള്ളം ചുരത്തില്ല, മഴ പെയ്യില്ല. മരങ്ങളുടെ വേരറ്റ് പോകുമ്പോള്‍ പുല്ലുകള്‍ മുളയ്ക്കാതെയാവുമ്പോള്‍ പിടിച്ചുനില്‍ക്കാന്‍ പറ്റാതെ കുന്നുകള്‍ താനെ ഇടിഞ്ഞുകൊള്ളും. ഉരുള്‍പൊട്ടലുകള്‍ താനെയുണ്ടാവും. അപ്പോള്‍ പ്രകൃതിയെ മെരുക്കിയെന്ന് പറയുന്നവരുടെ  സ്ഥിതി എന്താവും?
‘പ്രകൃതിയെ മെരുക്കി’ എന്ന് പറയുന്നതില്‍ തന്നെ എന്തൊരഹങ്കരമാണുള്ളത്. അങ്ങിനെ മെരുക്കി ചൊല്‍പ്പടിയ്ക്കാക്കാന്‍ കഴിയുന്ന ഒന്നാണോ ഈ പ്രകൃതി. ഈ കാറ്റും മഴയും കടലും ആകാശവുമൊക്കെ മെരുക്കി കൂട്ടില്‍ക്കിടക്കുന്ന ഒന്നാണോ? ജീവികള്‍ക്കൊക്കെയും ജീവധാരമായിട്ടുള്ള ഒന്നാണത്.
ഈ കാടൊക്കെ കത്തിത്തീരുമ്പോള്‍ പണ്ടുപണ്ടൊരിക്കല്‍ അറബിക്കടലും സഹ്യപര്‍വ്വത നിരകളും ചേര്‍ന്ന് പണിതുണ്ടാക്കിയ കേരളം എന്ന ഈ നാട് ഭൂപടത്തില്‍ നിന്ന് അപ്രത്യക്ഷമാവും.
അത്തരമൊരു നാടില്ലെങ്കില്‍ പിന്നെ പാറമടകള്‍ക്കെന്ത് പ്രസക്തി? അന്ന് ഈ മലകളില്‍ മേഞ്ഞുനടക്കാന്‍ ‘കുഞ്ഞാടുകള്‍’ ഉണ്ടാവില്ല. ജനങ്ങളില്ലെങ്കില്‍ പിന്നെ ജനങ്ങളുടെ പേരില്‍ കണ്ണീര്‍ ഒഴുക്കേണ്ടി വരില്ല. മുതലക്കണ്ണീര്‍ എന്ന് ഞങ്ങള്‍ എഴുതുന്നില്ല. അത് മുതലകളെ അപമാനിക്കലാണ്. ഒരുകാര്യം ജനങ്ങള്‍ക്കറിയാം. ജനങ്ങളില്ലെങ്കില്‍ ഇതൊന്നും ഉണ്ടാവില്ല.
‘മാമലകള്‍ക്കപ്പുറത്ത് മരകപ്പട്ടുടുത്ത്
മലയാളമെന്നൊരു നാടുണ്ട്’ എന്ന് പാടാന്‍ ആരും ഉണ്ടാവില്ല.

COURTESY-DOOL NEWS